തിരുനെല്ലി: അരണപ്പാറയിൽ പതിനെട്ടുകാരൻ കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദു:ഖം പരന്നിരിക്കുകയാണ്. കുറ്റിക്കാടൻ വീട്ടിൽ സിദ്ദിഖിന്റെയും ഉമൈബയുടേയും മകൻ അൻസിലാണ് (18) അപകടത്തിൽപ്പെട്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഈ ദാരുണ സംഭവം. കാണാതായതിനാൽ തിരച്ചിൽ നടത്തിയപ്പോൾ, മാനന്തവാടിയിൽ നിന്നുള്ള അഗ്‌നി രക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുവെങ്കിലും പ്രദേശവാസികൾ അൻസിലിനെ പുറത്തെടുത്തിരുന്നു.
ഉടനെ അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കി വീട്ടിൽ കഴിയുകയായിരുന്നു അൻസിൽ. സഹോദരൻ: നാസിൽ.
ഖബറടക്കം ഇന്ന് രാത്രി 8.45 ന് അരണപ്പാറ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.