സിദ്ധാർഥന്റെ മരണത്തെച്ചൊല്ലിയ സിബിഐ അന്വേഷണം അട്ടിമറിക്കാൻ അധ്യാപകർ ശ്രമിക്കുന്നു: എസ്എഫ്‌ഐ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിക്കുന്നതായി എസ്എഫ്‌ഐ ആരോപിച്ചു. വലത് അധ്യാപക സംഘടനയിലെ ചിലർ എസ്എഫ്‌ഐയെ പ്രതിചേർക്കുന്ന രീതിയിൽ മൊഴി നൽകാൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ആന്റി റാഗിങ് കമ്മിറ്റിയുടെ ചോദ്യംചെയ്യലിൽ എസ്എഫ്‌ഐയെ പ്രതിചേർക്കാൻ അധ്യാപകർ ബോധപൂർവ്വം ശ്രമിച്ചുവെന്നും തെറ്റായ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. തെറ്റായ രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ശ്രമവും അധ്യാപകരിൽ നിന്നുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ മരണത്തെ മുതലാക്കി വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കേസിന് അട്ടിമറി ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top