തോൽപ്പെട്ടി: തോൽപ്പെട്ടി റേഞ്ചിലെ ഒന്നാംപാലത്തിനു സമീപം തോൽപ്പെട്ടി ഇഡിസിയുടെ നേതൃത്വത്തിൽ ബ്രഷ് വുഡ് ചെക്ക്‌ഡാം നിർമിച്ചു.വേനൽ കടുത്തത് കാരണം വനത്തിൽ ജല ലഭ്യത ഉറപ്പുവരുത്തുവാനും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുവാനും ഇത്തരത്തിൽ 50 ചെക്ക് ഡാമുകൾ നിർമ്മിക്കുവാനും ആണ് തോൽപ്പെട്ടി ഇഡിസി തീരുമാനിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇതിനു പുറമെ കുളം, തോട് തുടങ്ങിയവ നവീകരിക്കുന്ന പ്രവൃത്തികളും നടന്നു വരുന്നു. വനത്തിൽ ഉള്ളിൽ നിന്ന് തന്നെ ലഭ്യമായ പാഴ് മരങ്ങൾ, ചെളി തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള ഡാമുകൾ നിർമിക്കുന്നത്.വനത്തിനുള്ളിലെ വറ്റി വരണ്ട ചെറു കുളങ്ങൾ നന്നാക്കി വെള്ളം നിറച്ചു വേനൽ കാലം മുഴുവൻ ജലലഭ്യത ഉറപ്പുവരുത്തുവാനും തീരുമാനിച്ചിട്ടുണ്ട്.