പൂക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലേക്ക് എം.എസ്.എഫ് -കെ.എസ്.യു പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തി ചാർജും നടന്നു. അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ടാം ഗേറ്റിൽ രാവിലെ എം.എസ്. എഫ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് കെ.എസ്.യു പ്രവർത്തകരും പ്രകടനമായെത്തി. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ജല പീരങ്കിയും ട്രിയർ ഗ്യാസും പ്രയോഗിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr