40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടാൻ കാരണമെന്ത്?

തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരിൽ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ ഹാർവഡ് മെഡിക്കൽ സ്‌കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാൽ ഇക്കൂട്ടത്തിൽ പലരും ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ എന്ന് പഠനങ്ങളിൽ പറയുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഹൃദയാഘാതത്തിന് മറ്റൊരു കാരണം ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ നില കൂടുതലാകാനും രക്തസമ്മർദം ഉയർന്ന നിലയിൽ ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനാൽ ശരീരത്തിലേക്കുള്ള കൃത്യമായ രക്തയോട്ടത്തെ ബാധിക്കുന്നു.
ജീവിതശൈലി ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് പുതിയ യുവാക്കളുടെ ഹൃദയത്തിന് മുൻ തലമുറയെക്കാൾ ആരോഗ്യം കുറവാണെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്. 40 വയസ്സിൽ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവർഷം 2 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാർവഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 50 വയസ്സിൽ താഴെ പ്രായമുള്ള ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളിൽ 20 ശതമാനം പേർ 40 വയസ്സിൽ താഴെയുള്ളവർ ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top