കൽപ്പറ്റ:റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമര സമിതി നാളെ വയനാട് കളക്ടറേറ്റ് മാർച്ച് ധർണ്ണയും നടത്തും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2018ൽ നടപ്പിലാക്കിയ റേഷൻ വ്യാപാരികളുടെ വേദന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കെടിപിഡിഎസ് നിയമത്തിലെ അപാ കതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കോവിഡ് കാലത്ത് വിതരണം ചെയ്‌ത കിറ്റിൻ്റെ കമ്മീ ഷൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉടൻ വിതരണം നടത്തുക,
റേഷൻ വ്യാപാരികൾക്കും സെയിൽസ്‌മാനും ഇൻഷൂറൻസ് പരിരക്ഷ ഉറ പ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ വ്യാ പാരി സംയുക്ത സമരസമിതി നാളെ (മാർച്ച് 7) വയനാട് കലക്ടറേറ്റ് മാർ ച്ചും ധർണയും നടത്തും. ധർണ്ണാ സമരം കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ( സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോർജ് ഉദ്ഘാടനം ചെയ്യും.