വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്ക് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സിഡിറ്റിന്റെ അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ വഴി അഞ്ചു് മുതല്‍ പ്ലസ്ടൂ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, റോബോട്ടിക്സ് വീഡിയോ സര്‍വൈലന്‍സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും വൈബ്രന്റ് ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ആഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലും പരിശീലനം നല്‍കും.
ക്ലാസ്സുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മെയ് 31 ന് അവസാനിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. മികവുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. താത്പര്യമുള്ളവര്‍ bit.ly/48Goc0z ല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tet.cdit.ഒർജിനൽ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)