വയനാട്: മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് മാർച്ച് 10 വരെ നിർത്തിവയ്ക്കും. റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടിയാണ് ഈ നടപടി. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് ആരംഭിച്ചത് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ്. സംസ്ഥാനത്തിന് ഇ-കെവൈസി (e-KYC) അപ്‌ഡേഷനിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സംസ്ഥാനത്ത് റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാംസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടങ്ങളിൽ വച്ച് ഈ മാസം 15, 16, 17 തിയതികളിൽ ഇ-കെവൈസി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചു.