തിരുവനന്തപുരം: പരീക്ഷാ ഹാളിൽമൊബൈൽ ഫോൺ ഉപയോഗിച്ച രണ്ട് അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തതായി മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴയിലാണ് സംഭവം. പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാൽ ഇത് പാലിക്കാൻ അപൂർവം ചിലർ മടി കാണിക്കുന്നതായി മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
ആലപ്പുഴ ജില്ലയിലെ നെടുമുടി എൻഎസ്എസ്എച്ച്എസിലെ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരിൽ നിന്നുമാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ നടക്കുന്ന എസ്എസ്എൽസി പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരിൽ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.