മാനന്തവാടി: പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ത്ഥ്് എന്ന വിദ്യാര്‍ത്ഥി മൃഗീയ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും വെളിച്ചതത്തുകൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇഴഞ്ഞു നീങ്ങുന്ന മലയോര ഹൈ വെ നിര്‍മാണവുമായി ബന്ധപ്പെട്ട് മാനന്തവാടി ടൗണില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് സംവിധാനം ദിവസങ്ങളായി യാത്രക്കാരെ വട്ടം കറക്കി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്ന അവസ്ഥയാണന്നും എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr