ജില്ലയ്ക്ക് കരുത്തായി വനിത സംരംഭകർ

ബത്തേരി: 2022-23 സംരംഭക വർഷത്തിൽ ജില്ലയിൽ ആരംഭിച്ച 3,950 സംരംഭങ്ങളിൽ 1229 എണ്ണം വനിതകളുടേതാണ്. ആകെ സംരംഭകരുടെ 31 ശതമാനമാണിത്. 39.56 കോടി രൂപ മുതൽ മുടക്കിലാണ് സംരഭങ്ങൾ ആരംഭിച്ചത്. 2022-23 സംരംഭക വർഷത്തിൽ നൂറ് ശതമാനത്തിലധികം സംരംഭങ്ങൾ തുടങ്ങി സംസ്ഥാനത്ത് വയനാട് ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

236.58 കോടി രൂപയുടെ നിക്ഷേപവും 8, 234 തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. 3 വർഷം കൊണ്ട് 10 കോടി ടേൺ ഓവറുള്ള വ്യവസായ സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിന് വ്യവസായ വകുപ്പ് ആരംഭിച്ച മിഷൻ 1000ൽ ജില്ലയിൽ നിന്നും 8 വ്യവസായ സംരംഭങ്ങളെയാണ് തെരഞ്ഞെടുത്തത്.

ഇതിൽ 3 പേർ വനിതാ സംരംഭകരാണ്. തരുവണ പാലിയാണയിൽ പ്രവർത്തിക്കുന്ന സീന വുഡ് ഇൻഡസ്ട്രീസ്, ചക്കയുടെ വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടിയ നടവയലിൽ ജെയ്‌മിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഹോളിക്രോസ് ഇൻഡസ്ട്രീസ്, പാലുത്പ്പന്നങ്ങളുടെ നിർമ്മാണത്തിൽ വേറിട്ട പാത സൃഷ്ടിച്ച് ഒഴക്കോടിയിൽ ലില്ലിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ലില്ലി ഫാം പ്രൊഡക്ട്സ് എന്നീ വനിതാ സംരംഭങ്ങളാണ് മിഷൻ 1000 ത്തിൽ ജില്ലയിൽ നിന്നും ഇടം നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top