സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെഅതിക്രമം: അപരാജിത നിങ്ങൾക്കൊപ്പമുണ്ട്, ഈ നമ്പറിൽ വിളിക്കുക

തിരുവനന്തപുരം: നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നിരവധി അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം എന്ന് കേരള പോലീസ് വ്യക്തമാക്കി.   വിവരം നൽകുന്നവരുടെ വ്യക്തി വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതല സെൽ നിയമ നടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.   വിവരങ്ങൾ aparajitha.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലും, 9497996992 എന്ന ഫോൺ നമ്പർ വഴിയും അറിയിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version