Posted By Anuja Staff Editor Posted On

പുഴകളിലെ നീരൊഴുക്ക് കുറഞ്ഞു

പനമരം: ഒട്ടേറെ കുടിവെള്ള പദ്ധതികളുള്ള പനമരം പൂതാടി പഞ്ചായത്തിലെ വലുതും ചെറുതുമായ പുഴകളിൽ പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിലാണ് താൽക്കാലിക തടയണകളുടെ നിർമാണം നടന്നത് . പുഴയിൽ വെളളം കുറഞ്ഞ് പമ്പു ഹൗസുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാലാണ് മണൽച്ചാക്കുകളും മറ്റും ഉപയോഗിച്ച് തടയണ നിർമാണം തുടങ്ങിയത്.വേനൽ കനത്ത് പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതോടെ താൽക്കാലിക തടയണ നിർമാണം തകൃതിയായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr


പനമരം വലിയ പുഴയിലെ മാത്തൂർ പമ്പ് ഹൗസിനു സമീപം വെള്ളം കുറഞ്ഞതിനാൽ കഴിഞ്ഞദിവസം ജല അതോറിറ്റി താൽക്കാലിക തടയണയുടെ നിർമാണം പൂർത്തീകരിച്ചു. ഇതിന് സമീപത്തായി വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ മുടക്കി തടയണ നിർമിച്ചിരുന്നു.

എന്നാൽ, നിർമാണത്തിലെ ക്രമക്കേടുകൾ മൂലം തടയണയുടെ സംരക്ഷണഭിത്തി തകർന്ന് പുഴ ഗതിമാറി ഒഴുകി. ഈ ഭാഗത്താണ് ജല അതോറിറ്റി താൽക്കാലിക തടയണ നിർമിച്ചത്. മുൻപ് വിവിധ പദ്ധതികളിൽ ലക്ഷങ്ങൾ മുടക്കി ജില്ലയിലെ പുഴകളിൽ ഒട്ടേറെ തടയണകൾ നിർമിച്ചിരുന്നെങ്കിലും തുടർച്ചയായ പ്രളയങ്ങളിലും മറ്റും പല തടയണകളും തകർന്നു. വരും ദിവസങ്ങളിൽ വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *