മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷൻ ഓഫിസ് കോമ്പൗണ്ടിലാണ് നഗര വനം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാ ലിന് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൂറിസം വികസനത്തിനൊപ്പം പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി മാറുന്നതാണ് പദ്ധതി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാല യം അനുവദിച്ച 40 ലക്ഷം ഉപയോഗിച്ചാണ് നഗരത്തോട് ചേ ർന്നുള്ള വനം വകുപ്പിൻ്റെ സ്ഥലത്ത് നഗര വനം പദ്ധതി നടപ്പി ലാക്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങൾ, ഏറുമാ ടം, മനോഹരമായ ലാൻ്റ് സ്കേപ്പിങ്, വിവിധയിനം പൂച്ചെടികൾ, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, ശുചിമുറി, മൃഗങ്ങളുടെയും പക്ഷി കളുടെയും പ്രതിമകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. അപൂർവ ഇനം പക്ഷികളുടെ ആവാസകേന്ദ്രവും വ്യത്യസ്ത ഔഷധച്ചെടികളുമുള്ള വനത്തിലൂടെയുള്ള നടത്തവും വേറിട്ട അനുഭവമാണ്. നഗരത്തിലെത്തുന്നവർക്ക് സായാഹ്നം ചെലവ ഴിക്കാൻ പഴശ്ശി പാർക്കിന് പുറമെ നഗര വനം കൂടി ആരംഭിക്കു ന്നത് വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാകും.