വയനാട് ബദൽ റോഡിന് പുതിയ പ്രതീക്ഷ

പേരാമ്പ്ര : മൂന്നുപതിറ്റാണ്ടായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ചുരമില്ലാ ബദൽ റോഡ് നിർമാണത്തിന് പ്രതീക്ഷയേകി സാധ്യതാപഠനം നടത്താൻ സർക്കാർ ഉത്തരവ്. പൂഴിത്തോടുമുതൽ പടിഞ്ഞാറത്തറവരെ 27 കിലോമീറ്റർ ദൂരത്ത് പഠനം നടത്താനായി 1.5 കോടിരൂപയുടെ ഭരണാനുമതി നൽകിയാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവായത്. ചീഫ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജനുവരി 23-ന് കോഴിക്കോട് ജില്ലയിലെ അതിർത്തിവരെയുള്ള ഭാഗത്ത് വനം, റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തിയിരുന്നു. വയനാട് ജില്ലയിൽ സെപ്റ്റംബറിൽ സംയുക്തപരിശോധന നടന്നു. ജില്ലാ വികസനസമിതികളുടെ തീരുമാനപ്രകാരമാണ് സംയുക്തപരിശോധനയുണ്ടായത്.ഇതിന്റെ തുടർച്ചയായി സാധ്യതാപഠനം നടത്തണമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാത യാഥാർഥ്യമാക്കണമെന്ന് നവകേരളസദസ്സിൽ നിർദേശങ്ങൾ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദേശിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും തുടർനടപടിക്ക് നിർദേശം നൽകിയതോടെയാണ് സാധ്യതാപഠനത്തിന് ഉത്തരവിറങ്ങിയത്.

വനഭൂമിയിൽ നിർമാണത്തിന് അനുമതി വേണം വനമേഖലയിലൂടെ റോഡ് നിർമിക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതാണ് പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് പാതിവഴിയിൽ മുടങ്ങാൻ കാരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top