തിരുവനന്തപുരം: വാഹന അപകടങ്ങൾ കുറയ്ക്കുവാൻ പുതിയ നടപടിയുമായി എം വി ഡി രംഗത്ത്. അപകടം നമ്മേ തേടി എത്തുന്നത് ടോസ് ഇട്ടല്ല എന്ന് എംവിഡി. നമ്മുടെ ഓരോ തീരുമാനങ്ങളുടെയും പിന്നാലെയാണ് അപകടം തേടിയെത്തുന്നതെന്നു മോട്ടോർ വകുപ്പ് പറയുന്നു. ഓരോ ചെറിയ അശ്രദ്ധയും വലിയ അപകടങ്ങളിലേക്ക് തള്ളി വിടുമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
എം വി ഡി യുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം വായിക്കാം
അപകടം നമ്മെ തേടി വരുന്നത് ടോസ് ഇട്ടല്ല. നമ്മൾ എടുത്ത തീരുമാനങ്ങളെ തേടിയാണ്. ഓരോ ചെറിയ അശ്രദ്ധയും ഉപേക്ഷകളും അപകടങ്ങളിലേക്ക് ഉള്ള ടിക്കറ്റുകൾ ആണ്. മോട്ടോർ സൈക്കിളുകളിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നമ്മുക്ക് സ്വയം സാധ്യമല്ല എന്ന് നമ്മുക്ക് തോന്നുന്നു എങ്കിൽ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ചേക്കേറുക തന്നെ വേണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr