കല്‍പ്പറ്റ: ഈ മാസം 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് ജില്ലയില്‍ എത്തുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. വൈകുന്നേരം 3.30ന് ബത്തേരിയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി ഭവന്‍ സ്മാരക മന്ദിരവും സി.ഭാസ്‌കരന്‍ സ്മരാക ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ബത്തേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കും. സിപിഐ എം പനമരം ഏരിയാ കമ്മിറ്റി ദ്വാരകയില്‍ നിര്‍മിച്ച ഓഫീസ് ഇ.എം ശങ്കരന്‍ മാസ്റ്റര്‍ സ്മാര മന്ദിരം വൈകിട്ട് 4.30ന് ഉദ്ഘാടനംചെയ്യും. ഇവിടെയും എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr