മീനങ്ങാടി : മീനങ്ങാടി 54ലെ പെട്രോൾ പമ്പിൽ നിന്ന് 20ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒരാൾ പോലീസിന്റെ പിടിയിലായി. കണ്ണൂർ പാതിരിയാട് നവജിത്ത് (30) ആണ് പിടിയിലായത്. കൂടെ നിരവധി കേസുകളിൽ പ്രതിയും കണ്ണൂർ സ്റ്റേഷനിൽ കാപ്പ ചുമത്തി ശിക്ഷിക്കുകയും ചെയ്ത കൂത്തുപറമ്പ് വേങ്ങാട്ട് പടിഞ്ഞാറേ വീട്ടിൽ സായൂജ് (31) നെയും പിടികൂടി.
രണ്ട് വാഹനങ്ങളിലായിയെത്തി, മറ്റൊരു കാറിലുണ്ടായവരിൽ നിന്നുമാണ് പണം തട്ടിയത്. കണ്ണൂർ പടുവിലായിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ, മീനങ്ങാടി സ്റ്റേഷൻ ഓഫീസർ പി.ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 7മായിരുന്നു സംഭവം. ചാമരാജ് നഗറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂൽ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവർ സഞ്ചരിച്ച കാർ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘമാളുകൾ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ശേഷം പോകുന്ന വഴിയിൽ മേപ്പാടിയിൽ ഇരുവരെയും കാറിൽ നിന്നും ഇറക്കിവിടുകയും, തുടർന്ന് മേപ്പാടിയിൽ മറ്റൊരിടത്ത് കാർ ഉപേക്ഷിച്ച പ്രതികൾ രക്ഷപ്പെട്ടു എന്നുമായിരുന്നു പരാതി . തുടർന്ന് നടത്തിയ അന്വേഷണത്തിൽ 9 പ്രതികളെ കേസുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാന്റ് ചെയ്തിരുന്നു. സംഘത്തിൽ ഉള്ള ബാക്കി 3പേർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr