കോഴിഫാം നിയമം ലംഘിച്ചാൽ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ
ഗ്രാമ പഞ്ചായത്തിൻ്റെയും മറ്റും രേഖാമൂലമുള്ള അനുമതിയോടുകൂടി പ്ര വർത്തിക്കുന്ന കോഴിഫാം നിയമം ലംഘിക്കുന്നില്ലെന്ന് പഞ്ചായത്ത് ഉറ പ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പെരിക്കല്ലൂരിൽ പ്രവർത്തി ക്കുന്ന കോഴിഫാമിനെതിരെയുള്ള പരാതി തീർപ്പാക്കികൊണ്ടാണ് കമ്മീ ഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2020 നവംബർ 18 നാണ് കോഴിഫാമിന് പ്രവ ർത്തനാനുമതി നൽകിയതെന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡും പ്രവർത്ത നാനുമതി നൽകിയിരുന്നു. പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തുകയും ഫാമും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഫാം ഉടമയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
Comments (0)