മാനന്തവാടി: മാനന്തവാടിയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാലാമത് മോണിംഗ് ഗോൾഡ് പ്രീമിയർ ലീഗ് സമാപിച്ചു. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നന്മ സ്പോൺസർ ചെയ്ത് റിയൽ എഫ് സി ചാമ്പ്യന്മാരായി. ചടങ്ങിൽ വെച്ച് വർഷങ്ങളായി ഫുട്ബോളിൻ്റെ കടുത്ത ആരാധകനും, ജില്ലയിലെ ടൂർണമെന്റുകളിലെ നിറസാന്നിധ്യവുമായ രാജനെ ആദരിച്ചു. യുവതലമുറയ്ക്ക് മറ്റ് ലഹരി കളേക്കാൾ കായിക ലഹരി പകരുന്ന രാജന് മോണിംഗ് ഗോൾഡ് ഫുട്ബോൾ ക്ലബ്ബ് പൊന്നാട അണിയിച്ചാണ് ആദരിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr