വെള്ളമുണ്ട : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്തി (36)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാൾ 2022 ൽ മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് രെജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുത്ത് കോടതി നടപടികൾക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂhttps://chat.whatsapp.com/H87vqTeVKgiCLe3WEtlREr
താമരശ്ശേരി പരപ്പൻ പൊയിൽ വച്ചാണ് ഇയാളെ ഇൻസ്പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസറായ അജ്‌മൽ, സിവിൽ പോലീസ് ഓഫീസർ സുവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.