ആനി രാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണം: എൽ.ഡി.വൈ.എഫ്
കൽപറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് എൽഡിവൈഎഫ് കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ അഭ്യർഥിച്ചു. കൽപറ്റയിൽ നടന്ന കൺവൻഷൻ എൽഡിഎഫ് കൽപറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. റഫീഖ് ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ എം ഫ്രാൻസിസ്, സുരാജ്, അജ്മൽ സാജിദ്, അർജുൻ ഗോപാൽ, ജോബിസൺ ജയിംസ്, ജാനിഷ, ഷെജിൻ ജോസ്, കെ എസ് ഹരിശങ്കർ, എം ബിജുലാൽ, ബിനീഷ് മാധവ്, പി പി ഷൈജൽ, ഹാഷിം, അതുൽ എന്നിവർ സംസാരിച്ചു. സി ഷംസുദ്ദീൻ സ്വാഗതവും പി ജംഷീദ് നന്ദിയും പറഞ്ഞു.
Comments (0)