മൂന്നാനക്കുഴി: ഇന്ന് രാവിലെ മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ടിൽ ശശീന്ദ്രന്റെ കൃഷിയിടത്തിലെ 15 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. വനം വകുപ്പ് കിണറ്റിൽ ഇറക്കിയ വലയിൽ കടുവ കുടുങ്ങുകയായിരുന്നു. സുരക്ഷ മുൻനിർത്തി കടുവയെ മയക്ക് വെടിവെച്ചതിന് ശേഷമാണ് പുറത്തെത്തിച്ചത്. തുടർന്ന് കടുവയെ കുപ്പാടി വന്യമൃഗ സംരക്ഷണ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr