മീനങ്ങാടി: വയനാട് ജില്ലയിലെ കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍ വി.എസ്. ബിലാല്‍ (30 ) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന
പ്രതിയെ എറണാകുളം, തൃക്കാക്കരയില്‍ നിന്നാണ് തൃക്കാക്കര പോലീസിന്റെ സഹായത്തോടെ മീനങ്ങാടി പോലീസ് പിടികൂടിയത്.
ഈ സംഭവത്തിന് മുന്‍പ് കാപ്പ ചുമത്തി ശിക്ഷിക്കപ്പെട്ടയാളാണ് ബിലാല്‍. ആലുവ, തൊടുപുഴ, എടത്തല, ശക്തികുളങ്ങര, തൃക്കാക്കര തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 15 പ്രതികളില്‍ പതിമൂന്നുപേരും പിടിയിലായി. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr