കൊടും കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴുപേർ അറസ്റ്റിൽ

മേപ്പാടി: തമിഴ്‌നാട്ടിൽ ബലാത്സംഗം, കൊലപാതക കേസുകളി ൽ പ്രതിയായ കൊടുംകുറ്റവാളി കൃഷ്‌ണഗിരി, മൈലമ്പാടി സ്വ ദേശി ലെനിനെ (40) ജയിലിലേക്ക് കൊണ്ടുപോകും വഴി രക്ഷ പ്പെടാൻ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗ സ്ഥനടക്കം ഏഴുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സീനിയർ പൊലീസ് ഉദ്യോഗസ്ഥനായ പസിയപുരം എം. ധന സേഖരൻ (29), മീനങ്ങാടി മൈലമ്പാടി വിണ്ണപറമ്പിൽ വീട്ടിൽ മ ണി എന്ന രാഹുൽ (28), കൃഷ്‌ണഗിരി ഞണ്ടുകുളത്തിൽ ജോ ണി ജോർജ് (41), മൈലമ്പാടി വെളിപറമ്പിൽ വീട്ടിൽ കിച്ചു എ ന്ന രഞ്ജിത്ത് മോഹനൻ (31), മീനങ്ങാടി വിത്തുപുരയിൽ വീ ട്ടിൽ ടിന്റോ തങ്കച്ചൻ (35), മൈലമ്പാടി തട്ടാരത്തൊടിയിൽ വീട്ടി ൽ ടി. അഫ്സൽ (37), മൈലമ്പാടി പോട്ടായിൽ വീട്ടിൽ സനൽ മത്തായി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ സഹായിച്ച സ്‌പാ നടത്തിപ്പുകാരിയായ സ്ത്രീയെ പിടി കൂടാനുണ്ട്. ലെനിനിൻ്റെ ബന്ധുവിൻ്റെ കൈയിൽനിന്നും ര ഞ്ജിത്തിൽനിന്നും ഗൂഗ്‌ൾ പേ വഴി ധനസേഖരൻ പണം വാ ങ്ങിയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലെനിൻ രക്ഷപ്പെടാൻ ഉപ യോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്പലവയൽ കൂട്ട ബലാത്സംഗ കേസിൽ തമിഴ്‌നാട് പൊലീസ് ബത്തേരി കോടതിയിൽ ഹാജരാക്കി വൈത്തിരി സബ് ജയിലി ലേക്ക് കൊണ്ടുപോകും വഴി കോട്ടനാട് 46ൽവെച്ച് ചൊവ്വാഴ്ച യാണ് ലെനിൻ രക്ഷപ്പെട്ടത്. 24 മണിക്കൂർ തികയും മുമ്പേ സി. സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും സൈബർ സെല്ലിന്റെ സഹാ യത്തോടെയും പ്രതിയെ പിടികൂടാൻ മേപ്പാടി പൊലീസിന് കഴി ഞ്ഞിരുന്നു.മൂന്ന് തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരാണ് ലെനിനിന്റെ സം രക്ഷണത്തിനായുണ്ടായിരുന്നത്. ഇതിൽ സീനിയർ ഉദ്യോഗ സ്ഥനായ ധനസേഖരനെ ലെനിൻ പ്രലോഭിപ്പിച്ച് തന്റെ വരുതി യിലാക്കുകയും ഇയാളുടെ സഹായത്തോടെ രക്ഷപ്പെടുകയു മായിരുന്നു.

മൂന്ന് തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരാണ് ലെനിനിന്റെ സം രക്ഷണത്തിനായുണ്ടായിരുന്നത്. ഇതിൽ സീനിയർ ഉദ്യോഗ സ്ഥനായ ധനസേഖരനെ ലെനിൻ പ്രലോഭിപ്പിച്ച് തന്റെ വരുതി യിലാക്കുകയും ഇയാളുടെ സഹായത്തോടെ രക്ഷപ്പെടുകയു മായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top