Posted By Anuja Staff Editor Posted On

ജില്ലയിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപകമാകുന്നു

കൽപറ്റ: വയനാട്ടിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപക മാകുന്നു. ഏക്കറു കണക്കിന് ചതുപ്പ് നിലമാണ് ജില്ലയിൽ നി കത്തിക്കൊണ്ടിരിക്കുന്നത്. മണ്ണെടുക്കുന്നതും വ്യാപകമാണ്. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ മട്ടിലയം വാള ന്തോട് പ്രദേശങ്ങളിൽ വീട് നിർമാണത്തിന് എന്ന പേരിൽ അ നുമതി സമ്പാദിച്ച് കുന്നിടിച്ച് മണ്ണ് നീക്കുകയും നീർത്തടങ്ങൾ നികത്തുകയും ചെയ്യുന്നുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അതീവ പരിസ്ഥിതി പ്രാധാന്യമു ള്ള ബ്രഹ്മഗിരി മലനിരയുടെ താഴ്വാരമായ തൊണ്ടർനാട് വി ല്ലേജിലെ വാളന്തോട് പ്രദേശത്ത് 2006ലെ ഉരുൾപൊട്ടലിൽ ഒ രു കുടുംബത്തിലെ നാലുപേർ മരിച്ചിരുന്നു. ഇതേതുടർന്ന് പ തിനാലോളം കുടുംബങ്ങളെയാണ് സർക്കാർ മറ്റൊരു സ്ഥല ത്തേക്ക് മാറ്റിപ്പാർപ്പിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *