വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം;സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിൽ

കൽപറ്റ ജെ.എസ്. സിദ്ധാർഥൻ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിലെത്തും. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്‌റ്റലിൽ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥനു മർദനമേറ്റ സ്‌ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും. കൽപറ്റ ഡിവൈഎസ്‌പിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സിബിഐ അന്വേഷണ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളും ഇന്നു വയനാട്ടിൽ എത്തും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണു തീരുമാനം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പൂക്കോട് വെറ്ററിനറി കോളജ് അധികൃതരിൽനിന്ന്, ആൻ്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട്, വിദ്യാർഥികളുടെ മൊഴികൾ ഉൾപ്പെടെ പരിഭാഷ ചെയ്‌ത രേഖകൾ എന്നിവ സംഘം ശേഖരിച്ചു. ഇന്നലെ വൈത്തിരിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ മൊഴി നൽകാൻ സിദ്ധാർഥൻ്റെ പിതാവ് ടി.ജയപ്രകാശ് എത്തി. കൈവശമുള്ള തെളിവുകൾ സംഘത്തിനു കൈമാറിയതായും ബോധ്യങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top