Posted By Anuja Staff Editor Posted On

ഉറക്കം കുറഞ്ഞാൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കൂടുമെന്ന് ആരോഗ്യ വിദഗ്‌ധർ

ശരിയായ ഉറക്കം മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഉറക്കക്കുറവ്. രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് ശരീരത്തിന്റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ക്ഷീണം, ക്ഷോഭംരോഗപ്രതിരോധ ശേഷി ദുർബലമാവുക, മാനസിക സമ്മർദ്ദം, രക്തസമ്മർദ്ദം ഉയരുക എന്നിവയ്ക്ക് വരെ കാരണമാകാം.ഇപ്പോഴിതാ ഉറക്കം കുറഞ്ഞാൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കൂടുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ലക്ഷണങ്ങളില്ലാത്തതിനാൽ തന്നെ ഇതിനെ നിശബ്‌ദ മഹാമാരിയെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമിതമായ മദ്യപാനം മൂലവും ഫാറ്റി ലിവർ രോഗം ഉണ്ടാകാം. എന്നാൽ മദ്യമല്ലാതെ അമിത വണ്ണവും മോശം ഭക്ഷണം ശീലം പോലുള്ള മറ്റുകാരണങ്ങളാൽ കരളിന്റെ ആരോഗ്യം നശിക്കുന്ന അവസ്ഥയാണിത്. 25 ശതമാനം മുതൽ 33 ശതമാനം വരെയാളുകളെ ഫാറ്റി ലിവർ ബാധിക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. പക്ഷേ മിക്കയാളുകൾക്കും ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതാണ് വെല്ലുവിളി.രോഗം പുരോഗമിക്കുമ്ബോൾ, ചർമ്മത്തിൽ മഞ്ഞനിറം ഉണ്ടാകാം. കരളിൻ്റെ പ്രവർത്തനം താറുമാറാകുമ്ബോൾ, ബിലിറൂബിൻ അമിതമായി ചർമ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീർത്ത വയർ, വയറു വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ക്ഷീണം എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *