ജില്ലയിൽ രാത്രിവൈകിയും പോളിങ് നടന്നു
കല്പറ്റ : വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനാലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വൈകിയതിനാലും ജില്ലയിൽ പലയിടങ്ങളിലും പോളിങ് വൈകി. മാനന്തവാടി നിയോജകമണ്ഡലത്തിൽ ആറരയ്ക്കുശേഷം 12 ബൂത്തുകളിലായി 844 പേരാണ് വോട്ടുചെയ്തത്. മൂന്നുതവണ വോട്ടിങ് യന്ത്രം തകരാറിലായ തരുവണ ഗവ. ഹൈസ്‌കൂളിലെ 139-ാം നമ്പർ ബൂത്തിൽ 150 പേരാണ് ആറരയ്ക്കുശേഷം വോട്ടുചെയ്തത്. ഇതിൽ ഒട്ടേറെപ്പേർ മൂന്നുമണിമുതൽ വരിനിന്നവരായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആറുമണിക്കുശേഷം 184 പേർക്ക് ടോക്കൺ നൽകിയെങ്കിലും വോട്ടിങ് താമസിച്ചതിനാൽ പലരും വോട്ടുചെയ്യാതെ മടങ്ങി. രാവിലെ 10.30-നാണ് വോട്ടിങ് യന്ത്രം ആദ്യം പണിമുടക്കിയത്. 1.15-ഓടെ പുതിയ യന്ത്രമെത്തിച്ചെങ്കിലും ഉച്ചയ്ക്കു രണ്ടോടെ വീണ്ടും യന്ത്രം തകരാറിലായി. മുക്കാൽ മണിക്കൂറിനുശേഷം പുതിയ യന്ത്രമെത്തിച്ചെങ്കിലും പിന്നെയും സമയമെടുത്താണ് വോട്ടിങ് പുനരാരംഭിച്ചത്. വോട്ടിങ് യന്ത്രത്തിൽ വോട്ടുചെയ്‌തശേഷം ബീപ് ശബ്ദം വരാൻ വൈകിയതാണ് വോട്ടിങ് പ്രക്രിയ വൈകാൻ കാരണമായതെന്ന് വോട്ടർമാർ പരാതിപ്പെട്ടു.
Comments (0)