Posted By Anuja Staff Editor Posted On

വന്ദേ മെട്രോ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ; പരീക്ഷണ ഓട്ടം ജൂലൈ മുതൽ

ന്യൂ ഡൽഹി: സെമി-ഹൈ സ്‌പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജൂലൈ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കും. നഗരവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകൾ എന്നതാണ് വന്ദേ മെട്രോയുടെ ലക്ഷ്യം. പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് നിരവധി പുതിയ സവിശേഷതകളും വന്ദേ മെട്രോയിൽ ഉണ്ട്.12 കോച്ചുകൾ ചേർന്നതായിരിക്കും ഒരു വന്ദേ മെട്രോ. ആദ്യ ഘട്ടത്തിൽ റെയിൽവേ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വർദ്ധിപ്പിക്കും. വന്ദേ മെട്രോ ആദ്യം കൊണ്ടുവരേണ്ട നഗരങ്ങൾ ഏതൊക്കെയെന്ന് റെയിൽവേ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *