നവകേരള ബസ് അടുത്താഴ്‌ മുതൽ സർവീസ് ആരംഭിക്കും; കൂടുതൽ നവകേരള മോഡൽ ബസ്സുകൾ വരുമോ?

തി രുവനന്തപുരം: ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നവ കേരള ബസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയിൽ സഞ്ചരിച്ച ബസ്സാണിത്. ഇപ്പോൾ ഈ ബസ്സ് സർവീസിനിറക്കാനുള്ള അവാസനഘട്ടത്തിൽ ആണ് കെ എസ് ആർ ടി സി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് – ബെംഗളൂരുപ റൂട്ടിൽ സർവീസ് നടത്താനാണ് കരെ എസ് ആർ ടി സിയുടെ നിലവിലെ തീരുമാനം.നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ട‌് കാര്യേജ് പെർമിറ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റ് ആക്കിയിട്ടുണ്ട്. ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി ലഭിച്ചാൽ ഉടൻ സർവീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചർച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാനും ആലോചനയുണ്ട്. സർവീസ് പരാജപ്പെട്ടാൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും.സംസ്ഥാന സർക്കാരിൻ്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിൻ്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിൻ്റെ ബോഡി നിർമ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബിൽഡിംഗ് കമ്ബനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജനുവരിയലാണ്.ബസ് ബെംഗളൂരുവിൽ കൊണ്ടുപോയത്. . മൂന്ന് മാസത്തോളമാണ് ബസ് അവിടെ ഉണ്ടായത്. അറ്റകുറ്റ പണികൾ കഴിഞ്ഞ ബസ് ഇപ്പോൾ കെ എസ് ആർ ടി സിയുടെ പാപ്പനം കോട് സെൻട്രൽ ഷോപ്പിൽ ആണ് ഉള്ളത്. ബസ് വെറുതെ കിടക്കുകയാണ് എന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഒരു മാസം മുമ്ബ് ഈ ബസ് പാപ്പനംകോട്സെ ൻട്രൽ വർക്‌സിൽ എത്തിക്കുകയായിരുന്നു.സ്റ്റേജ് ക്യാരേജ് പെർമിറ്റിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബസ്സിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

https://wayanadvartha.in/2024/04/28/kcym-mananthavady-diocese-was-conducte

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top