കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ മൂന്നുമാസംവരെ അന്വേഷണസംഘത്തിന് വലിയസൂചനകളൊന്നും ലഭിച്ചിരുന്നില്ല. മുഖംമൂടി സംഘമാണ് കൊലചെയ്തതെന്ന ഊഹാപോഹങ്ങൾവരെ പ്രചരിച്ചിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമായി മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അഞ്ചുലക്ഷത്തോളം ഫോൺകോളുകളും പോലീസ് പരിശോധിച്ചു. അതിൽനിന്നൊന്നും തെളിവുകിട്ടിയില്ല.ഒടുവിൽ പ്രദേശവാസിയായ അച്യുതമാരാർ എന്നയാളുടെ ഫോൺ മോഷണംപോയത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അർജുനിലേക്ക് എത്താൻ പോലീസിന് തുമ്പായത്. ഒന്നരവർഷംമുൻപ് നഷ്ടപ്പെട്ട ഫോണിൽ അർജുൻ സിംകാർഡിട്ട് ഉപയോഗിച്ചിരുന്നതായി തെളിവ് ലഭിച്ചു. ഇതോടെ അർജുനെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കി. പ്രദേശവാസികളെ ചോദ്യംചെയ്യുന്ന കൂട്ടത്തിൽ അർജുനെയും പോലീസ് ചോദ്യംചെയ്തു. അർജുന്റെ മൊഴികളിലെ വൈരുധ്യവും കൊലപാതകത്തിനുപിന്നിൽ അർജുനാണെന്ന സംശയം ബലപ്പെടുത്തി.