പാചകവാതക വില കുറച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യസിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്.ഗാർഹികാവശ്യത്തിനായുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഇതോടെ ഡൽഹിയിൽ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിൻ്റെ വില 1745.50 രൂപയായി. മുംബൈയിൽ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയിൽ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top