Posted By Anuja Staff Editor Posted On

മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല

മന്ത്രി ഗണേശിന്റെ്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ ആരും വരാത്തതിനാൽ പ്രതിഷേധം സംഘർഷമായില്ല; പിന്മാറില്ലെന്ന് മന്ത്രി ഗണേശും

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കൊച്ചി: ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ ലൈസൻസ് പരിഷ്‌കരണ ടെസ്റ്റ് കേരളത്തിൽ ഒരിടത്തും ഇന്ന് നടന്നില്ല.ഡ്രൈവിങ് സ്കൂകൂൾ ഉടമകളുടേയും തൊഴിലാളി സംഘടനകളുടേയും എതിർപ്പിൽ എല്ലാം താളം തറ്റി. സിഐടിയുവും ഐഎൻടിസിയുവും ബിഎംഎസും ആഹ്വാനം ചെയ്‌ത പ്രതിഷേധം എല്ലാ അർത്ഥത്തിലും വിജയമായി. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പൂട്ടിക്കിടന്നു. ഈ ഗ്രൗണ്ട് വാടകയ്‌ക്കെടുത്തത് ഡ്രൈവിങ് സ്കൂളുകളായിരുന്നു. ഇവിടെയായിരുന്നു ഇതവരെ ലൈസൻസ് പരീക്ഷയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നു. ഇത് മോട്ടാർ വാഹന വകുപ്പിനും നാണക്കേടായി.

അതിനിടെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ പ്രതികരിച്ചു. ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷേധം തുടർന്നാൽ ലൈസൻസ് നൽകൽ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുമെന്നാണ് സിഐടിയു പ്രതീക്ഷ. മന്ത്രിയുടെ ഉറച്ച നിലപാടിൽ സിപിഎം അനുകൂല സംഘടന വലിയ പ്രതിഷേധത്തിലാണ്.ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേശ് കുമാർ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസൻസ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സർക്കാർ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആർ ടി ഓഫീസിൽ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സർക്കാർ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടിൽ ടെസ്റ്റ് വേണ്ടെന്നും സർക്കാർ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സർക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യിൽ വച്ചാൽ മതിയെന്നും മന്ത്രി റഞ്ഞു.

അടിമുടി മാറ്റം വരുത്തിയുള്ള ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നുവെന്നതാണ് വസ്‌തുത. എന്നാൽ ടെസ്റ്റ് നടന്നില്ല. ഡ്രൈവിങ് സ്കൂളുകളുടെ എതിർപ്പിനെ തുടർന്ന് ആരും പരീക്ഷയ്ക്കായി എത്തിയില്ല. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക എന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് പറഞ്ഞത്. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരമാണ് ഇന്ന് തുടങ്ങിയത്. ആരും ലൈസൻസ് എടുക്കാൻ ഇല്ലാത്തതു കൊണ്ടു തന്നെ സമരം അക്രമത്തിലേക്ക് മാറിയതുമില്ല. വരും ദിനങ്ങളിൽ എന്ത് സംഭവിക്കുമെന്നതാണ് ആകാംഷ.പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല എന്നിങ്ങനെ വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല. ഇതേ തുടർന്ന് ഇളവുകൾ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിർദ്ദേശിച്ചത്. എന്നാൽ ഇതിന്റെ ഉത്തരവ് പുറത്തു വന്നിട്ടില്ല.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ട് ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കി സമരം ചെയ്യുകയാണ് സംഘടനകൾ. ഡ്രൈവിങ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ ഏകപക്ഷീയമായി ഇറക്കിയ സർക്കുലർ പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *