തിരുവനന്തപുരം: അധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് നിർദേശം നൽകിയത്.അധ്യയന വർഷാവസാന ദിനത്തിൽ ക്ലാസുകളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുന്നതും പതിവായതോടെയാണ് നിർദേശം.നേരത്തെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും സമാനമായ നിർദേശം നൽകിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ സമ്ബ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കുമായിരുന്നു നിർദേശം നൽകിയത്. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലേക്ക് ഈ നിർദേശം കൈമാറി.സമ്മാനം സ്വീകരിക്കുന്നത് പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും വാട്‌സാപ്പ് സ്റ്റാറ്റസാക്കുന്നത് അധ്യാപകർക്കിടയിൽ പതിവാണ്. നേരത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ മാത്രം നിലനിന്നിരുന്ന ഈ രീതി കഴിഞ്ഞ രണ്ടു വർഷത്തിനിടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വ്യാപിച്ചിരുന്നു.സർക്കാരിന്റെ മുൻകൂർ അനുമതി കൂടാതെ അന്യരിൽ നിന്നും യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബങ്ങളിൽ നിന്നും ആരെയും അവ വാങ്ങാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലെന്നായിരുന്നു ചട്ടം.