വരൾച്ച രൂക്ഷം; മേപ്പാടി മേഖലയിൽ ജലക്ഷാമം
മേപ്പാടി: കൊടും ചൂടിൽ പുഴയും തോടും കാട്ടരുവികളും വര ണ്ടുണങ്ങിയതിനാൽ മേഖലയിൽ കടുത്ത ജലക്ഷാമം. എളമ്പി ലേരി പുഴ വറ്റി തടയണയിൽ വെള്ളമില്ലാത്തതിനാൽ ഗ്രാമപ ഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജല വിതര ണം മുടങ്ങിയിട്ട് മാസത്തിലേറെയായി. ജനങ്ങൾ വെള്ളത്തി നായി നെട്ടോട്ടത്തിലാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഗ്രാമ പഞ്ചായത്ത് ടാങ്കർ ലോറികളി ൽ കുടിവെള്ളമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല പതിറ്റാണ്ടുകളായി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും കു ടിവെള്ളമെത്തുന്നത് എളമ്പിലേരിയിൽ നിന്നാണ്. ഗ്രാമ പഞ്ചാ യത്തിന്റെ അധീനതയിലുള്ള പദ്ധതി ബ്രിട്ടീഷുകാരുടെ കാല ത്ത് ആരംഭിച്ചതാണ്. ഇതിൽ നിന്നാണ് ടൗണിലെ ഹോട്ടലുക ൾ, സമീപ പ്രദേശങ്ങളിലെ വീടുകൾ എന്നിവർക്കെല്ലാം വെ ള്ളം ലഭിച്ചിരുന്നത്. ഇപ്പോൾ വെള്ളം വിലക്ക് വാങ്ങേണ്ട അവ സ്ഥയാണ്. പലപ്പോഴായി പഞ്ചായത്ത് നടപ്പാക്കിയ മറ്റ് പദ്ധതി കളും പാതി വഴിയിൽ മുടങ്ങി.പുഴ വറ്റിയത് സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമി ല്ലാത്ത അവസ്ഥയുണ്ടാക്കി. പ്രദേശത്ത് പ്രവർത്തിക്കുന്ന നിര വധി റിസോർട്ടുകളും ചെമ്പ്ര മലയടിവാരത്തിൽ പ്രവർത്തിക്കു ന്ന നിരവധി സ്വകാര്യ ഏലത്തോട്ടങ്ങളും പുഴകളിൽ നിന്നുള്ള വെള്ളം അനധികൃതമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപ മുണ്ട്.ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതർ എന്നിവർ അനധികൃത ജല ചൂഷണം കണ്ടില്ലെന്നു നടിക്കുകയാണ്. പ്രദേശത്തെ പുഴ കളിൽ നിന്ന് വെള്ളമെടുത്താണ് പല ആദിവാസി കോളനികളി ലെ കുടുംബങ്ങളും ആവശ്യം നിറവേറ്റുന്നത്. അവർക്കൊന്നും ഇപ്പോൾ വെള്ളം ലഭിക്കാതായി.
കാരാപ്പുഴയിൽ നിന്ന് വെള്ളമെത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയും പാതിവഴിയിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി വേനൽക്കാലത്ത് പ്രദേശം കടുത്ത ജല ക്ഷാമത്തിന്റെ പിടിയി ലാണ്. ഈ വർഷം പ്രതിസന്ധി നേരത്തെ അനുഭവപ്പെട്ടു തുട ങ്ങിയെന്ന് മാത്രം. എല്ലാ വർഷവും ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന ചോ ദ്യമാണ് ഉയരുന്നത്.
Comments (0)