Posted By Anuja Staff Editor Posted On

വീണ്ടും കുതിച്ച് സ്വർണവില, 53000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 53,000ന് മുകളിൽ എത്തി. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. 53,080 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 30 രൂപയാണ് ഉയർന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

6635 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. മെയ് രണ്ടിന് സ്വർണവില 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡും ഇട്ടു.തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവി ലയിൽ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *