മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും
തി രുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും.ആദ്യ അലോട്ട്മെൻറ് ജൂൺ 5 നും രണ്ടാം അലോട്ട്മെൻറ് ജൂൺ 12 നും മൂന്നാം അലോട്ട്മെൻറ് ജൂൺ 19 നും നടക്കും.ജൂൺ 24 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മുഖ്യഘട്ടത്തിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറ് ഉണ്ടാകും. ജൂലൈ 15ന് പ്രവേശന നടപടികൾ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്.എസ്.എൽ.സി പരീക്ഷ രീതി മാറുന്നു. അടുത്തവർഷം മുതൽ ഹയർസെക്കൻഡറിയിലേതുപോലെ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ് മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി. 40 മാർക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയിൽ 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണമെന്നാതാണ് രീതി.എസ്.എസ്.എൽ.സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനം കുറവ്.ഉന്നത പഠനത്തിന് 4,25,563 പേർ അർഹതനേടി. 71831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 ഫുൾ എ പ്ലസ് വർദ്ധിച്ചു. കഴിഞ്ഞ വർഷം 68,804 പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.വിജയശതമാനം ഉയർന്ന ജില്ല- കോട്ടയം (99.92 %).വിജയശതമാനം കുറഞ്ഞ ജില്ല തിരുവനന്തപുരം (99.08%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ല പാല (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല – ആറ്റിങ്ങൽ (99%). ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4934 പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 4856 വിദ്യാർത്ഥികളാണ് മലപ്പുറത്ത് നിന്ന് ഫുൾ എ പ്ലസ് നേടിയത്.കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ PKMMHSS എടരിക്കോടാണ്. 2085 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
Comments (0)