Posted By Anuja Staff Editor Posted On

18 വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ പിഴ 25000; രക്ഷിതാക്കൾക്ക് അഴിയെണ്ണാം; പുതിയ റോഡ് നിയമങ്ങൾ ഇങ്ങനെ

2024 ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് പുതിയ റോഡ് നിയമങ്ങള്‍. ഇത് നടപ്പാക്കുന്നതോടെ പല നിയമലംഘനങ്ങളുടെയും പിഴ തുക വർധിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പുതിയ നിയമം അനുസരിച്ച്‌, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാല്‍, രക്ഷിതാവിനോ കുടുംബാംഗങ്ങള്‍ക്കോ 25,000 രൂപ വരെ പിഴ ചുമത്തും. പൂനെയില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഓടിച്ച ആഡംബര കാർ ഇടിച്ച്‌ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ പിന്നാലെയാണ് പരിഷ്‌ക്കാരങ്ങള്‍.ഈ സാഹചര്യത്തിലാണ് 2024 ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് പുതിയ റോഡ് നിയമങ്ങള്‍ നടപ്പിലാക്കാൻ പോകുന്നു എന്ന കാര്യവും ശ്രദ്ധേയമാകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കാൻ പോകുന്നു.

കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്തയാള്‍ക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും അർഹതയുണ്ടാകില്ല. ഇതിനൊപ്പം രക്ഷിതാക്കള്‍ക്കെതിരായ നടപടിയും ഉള്‍പ്പെടുന്നു. ഒരുപക്ഷേ രക്ഷിതാവിന് ജയില്‍ ശിക്ഷ ലഭിച്ചേക്കാം. അല്ലെങ്കില്‍ സാഹചര്യം അനുസരിച്ച്‌ ചലാനും ജയിലും ചുമത്താം.

അപകടമുണ്ടാക്കിയ പോർഷെ കാർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്തയാളുടെ പ്രായം 17 വയസും 8 മാസവും ആയിരുന്നു. ഈ കേസില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെ നടപടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *