മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍.185 ട്രാൻസ്ഫോർമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്.ടി പോസ്റ്റുകളും 6230 എല്‍ടി പോസ്‌റ്റുളും തകർന്നിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളില്‍ എല്‍ടി ലൈനുകളും 895 ഇടങ്ങളില്‍ എച്ച്.ടി ലൈനുകളും പൊട്ടിവീണു. എന്നാലും ഒറ്റപ്പെട്ട ചില സ്‌ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാൻ സാധിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.