മഴക്കാല രോഗങ്ങൾ കൊണ്ട് വലഞ്ഞോ? ആരോഗ്യം ശ്രദ്ധിക്കാം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ..

ഈ മഴയൊന്ന് പോയി കിട്ടിയാല്‍ മതിയാരുന്നുവെന്ന് ആലോചിക്കാത്തവർ ഇന്നുണ്ടാവില്ല. ഇത്രയും നാള്‍ ചൂട് കൊണ്ട് വലഞ്ഞിരുന്ന നമ്മെ മഴക്കെടുതികളും ഇപ്പോള്‍ ബുദ്ധിമുട്ടിലാക്കുകയാണ്.മഴയോടൊപ്പം മഴക്കാല രോഗങ്ങളും വളരെ പെട്ടന്നാണ് പിടിപ്പെടുന്നത്. ഈ സന്ദർഭങ്ങളില്‍ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ..\

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇഞ്ചി

പഴമക്കാരുടെ ലിസ്റ്റില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇഞ്ചി. പനിയായാലും ജലദോഷമായാലും വേഗം ഒരു കഷ്ണം ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമായിരിക്കും പൊതുവെ മുത്തശ്ശിമാർ കുടിക്കാൻ തന്നിരുന്നത്. ദഹനത്തെ മെച്ചപ്പെടുത്താൻ അത്യുത്തമമാണ് ഇഞ്ചി. ഇതിനുമുറമെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.

കുരുമുളക്സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രധാനിയായ കുരുമുളക് മഴക്കാല രോഗങ്ങളെ തടയാൻ മികച്ചതാണ്. ശരീരത്തിന് ചൂടേകാനും ഇത് സഹായിക്കുന്നു. അതിനാല്‍ കറികളില്‍ അല്‍പം കുരുമുളകോ കുരുമുളക് പൊടിയോ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മഞ്ഞള്‍

അണുബാധ തടയുന്നതിന് ഉത്തമമാണ് മഞ്ഞള്‍. ചൂടുള്ള പാലില്‍ അല്‍പം മഞ്ഞള്‍പൊടിയിട്ട് കുടിക്കുന്നത് ശരീരത്തെ ബലമുള്ളതാക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മഞ്ഞളില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് ഘടകങ്ങളും ധാരാളം ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങളുമുണ്ട്. അതിനാല്‍ ഇത് അണുബാധ തടഞ്ഞു നിർത്തി മഴക്കാല രോഗങ്ങളെ ചെറുത്തു നിർത്തുന്നു.

ഉലുവ

അല്‍പം കയ്പുണ്ടെങ്കിലും ഈ കുഞ്ഞൻ ആള് നിസാരക്കാരനല്ല. ഉലുവ ഇട്ടുവച്ച വെള്ളം കുടുക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുത്ത് നിർത്തി രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ശരീരത്തിനാവശ്യമായ ധാരാളം പോഷക ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനും ഉലുവ സഹായിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top