Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് ഈ വർഷം മുതൽ എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി


സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കീം(KEAM) എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും.1,13,447 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ജൂണ്‍ അഞ്ച് മുതല്‍ ഒമ്ബതുവരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡെല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും മുംബൈ, ദുബൈ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം പരമാവധി 126 കുട്ടികള്‍ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്‍ കംപ്യൂടറുകളും ഒരുക്കിയിട്ടുണ്ട്. സര്‍കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷക്കുള്ള സോഫ് റ്റ് വെയര്‍ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. പരീക്ഷക്ക് തയാറാക്കിയ സോഫ് റ്റ് വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ മേയ് 24ന് മോക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂര്‍ത്തിയാക്കി.
ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാല്‍ ആ പരീക്ഷ ജൂണ്‍ 10ന് നടത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രവേശന പരീക്ഷാ കമീഷണറേറ്റില്‍ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു കഴിഞ്ഞു. നോഡല്‍ ഓഫിസര്‍ക്കായിരിക്കും ജില്ലകളിലെ മേല്‍നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്‍ഡിനേറ്റര്‍മാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെര്‍വറുകള്‍ ഉള്‍പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും. ദുബൈ കേന്ദ്രത്തില്‍ ജൂണ്‍ ആറിനും മുംബൈ, ഡെല്‍ഹി ഉള്‍പെടെയുള്ള മറ്റ് കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിന് തന്നെ പരീക്ഷ തുടങ്ങും.

ബി ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ ആറിന് ഉച്ചക്ക് ശേഷം 3.30 മുതല്‍ അഞ്ച് മണി വരെ നടക്കും. സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയാല്‍ പരീക്ഷാ സമയം അതനുസരിച്ച്‌ പുനഃക്രമീകരിക്കുന്നതാണ്. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്-അപും ജെനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാര്‍ഥികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

രാവിലെ 7:30 ന് പരീക്ഷാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപോര്‍ട് ചെയ്യേണ്ടതും ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുമാണ്. 9:30 നുശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുന്നതല്ല. കൃത്യം രാവിലെ 9.45ന് വിദ്യാര്‍ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനുറ്റുള്ള മോക് ടെസ്റ്റ് തുടങ്ങും. ടൈമര്‍ സീറോയില്‍ എത്തുമ്ബോള്‍ പരീക്ഷ ആരംഭിക്കും.

ബി.ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപോര്‍ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ് മിറ്റ് കാര്‍ഡ് കാന്‍ഡിഡേറ്റ് പോര്‍ടലില്‍ ലഭ്യമാക്കിയിട്ടുണ്ട് വിദ്യാര്‍ഥികള്‍ അഡ് മിറ്റ് കാര്‍ഡിനോടൊപ്പം അഡ് മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധമായും ഹാജരാക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *