‘എല്ലാ ദിവസവും പത്ത് ലക്ഷം രൂപ നൽകും, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പിന്നിലൊരു കാരണമുണ്ട്’
ജീ വകാരുണ്യപ്രവർത്തനങ്ങളിലും കായിക രംഗത്തും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ (ബോച്ചെ).എന്തുകാര്യവും മിതമായി ചെയ്യുമ്ബോഴാണ് സന്തോഷം കിട്ടാറുളളതെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബോച്ചെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
‘സാമൂഹ്യസേവനം 90കളിലാണ് ആരംഭിക്കുന്നത്. അന്നാണ് അച്ഛൻ എനിക്കായി പുതിയ സംരഭം കോഴിക്കോട് ആരംഭിക്കുന്നത്. അപ്പോള്‍ അതിന്റെ ആദ്യവർഷം തന്നെ എനിക്ക് ഒരു ഐഡിയ തോന്നി. പാവങ്ങള്‍ക്ക് അരി കൊടുക്കാമെന്ന്. ലാഭത്തിന്റെ വിഹിതമെടുത്ത് അരി കൊടുക്കാമെന്ന് തീരുമാനിച്ചു. അന്ന് നോട്ടീസൊക്കെ വീടുകളില്‍ എത്തിച്ച് ചെറിയ രീതിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. അങ്ങനെ ചെയ്യുമ്ബോള്‍ ഒരു സംതൃപ്തിയുണ്ടായി. മനസിനൊരു സന്തോഷമുണ്ടായി.
ഇതൊക്കെ ചെയ്യുന്നത് സ്വന്തം സന്തോഷത്തിനും വേണ്ടിയാണ്. എന്റെ അച്ഛനും മറ്റുളളവരെ സഹായിക്കുമായിരുന്നു. ഞാൻ എന്റെ 18-ാമത്തെ വയസിലാണ് ബിസിനസില്‍ വരുന്നത്. അന്ന് ലാഭം ഉണ്ടാക്കാനല്ല ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തിയത്. ലാഭം കിട്ടിയ സന്തോഷത്തിലാണ് ചെയ്തത്. എന്ത് കാര്യമാണെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യുക. ഇപ്പോള്‍ കാരുണ്യ പ്രവർത്തനങ്ങളിലായാലും കായികപരമായാലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതാണ് ‘ബോച്ചെ സ്‌റ്റൈല്‍’. ഇപ്പോള്‍ എന്തും മിതമായി ചെയ്യുമ്ബോഴാണ് അതിന്റെ രസം കിട്ടാറുളളത്.വയനാട്ടില്‍ എ വി റ്റി ഗ്രൂപ്പിന്റെ 1000 ഏക്കർ എസ്റ്റേറ്റും ഫാക്ടറിയും വാങ്ങി. കൃഷിയും ടൂറിസവും കണക്കാക്കിയാണ് വാങ്ങിയത്. അവിടെ പോയപ്പോള്‍ ചായ വിറ്റാല്‍ എങ്ങനെയാണെന്ന് തോന്നി. എസ്‌റ്റേറ്റ് വാങ്ങിയതുകൊണ്ടാണ് ഈ ആശയം തോന്നിയത്. തുടർന്ന് ചായയുടെ സാദ്ധ്യതകളെക്കുറിച്ച് പഠിച്ചു. ലോക നിലവാരത്തില്‍ പഠിച്ചാല്‍ പല കമ്ബനികളും പ്രതിവർഷം 1000 കോടിയുടെ ബിസിനസാണ് ഇതിലൂടെ ചെയ്യുന്നത്. അപ്പോള്‍ എങ്ങനെ വ്യത്യസ്തമായി മാർക്കറ്റ് ചെയ്യാമെന്ന് നോക്കി. വിദേശരാജ്യങ്ങളില്‍ കാണുന്ന ഒരു രീതിയാണ് ലക്കി ഡ്രോ കൂപ്പണുകള്‍. ഇത് കേരളത്തില്‍ കാര്യമായിട്ട് ആരും ചെയ്യുന്നത് കണ്ടിട്ടില്ല.
40 രൂപയാണ് ഒരു ബോച്ചേ ടീ പാക്കറ്റിന്. അത് വാങ്ങുമ്ബോള്‍ ഒരു ലക്കി ഡ്രോ കൂപ്പണ്‍ സൗജന്യമായി കിട്ടും. അതുകിട്ടി കഴിഞ്ഞാല്‍ എല്ലാ ദിവസം രാത്രി നറുക്കെടുപ്പ്. വിജയികള്‍ക്ക് എല്ലാ ദിവസവും പത്ത് ലക്ഷം രൂപ കൊടുക്കും. 13,704 ക്യാഷ് പ്രൈസുകള്‍. 25 കോടിയുടെ ബംപർ പ്രൈസ്. ഇങ്ങനെയുളള മാർക്കറ്റിംഗിന് പ്രത്യേകിച്ച് ആളുകളില്ല. ഞാൻ തന്നെയാണ് ചെയ്യുന്നത്’- ബോച്ചെ പറഞ്ഞു.
Comments (0)