മാനന്തവാടിയില്‍ നേരത്തെയുണ്ടായിരുന്ന ടൗണ്‍ഹാള്‍ കെട്ടിടം പൊളിച്ചുമാറ്റിയ സ്‌ഥലത്താണ് സൗകര്യപ്രദമായ രീതിയില്‍ കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഈ ഭൂമി സംബന്ധിച്ച ചിലതര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ കെട്ടിടം പൊളിച്ച് ഭൂമി കൈമാറുന്നതിന് കാലതാമസമുണ്ടായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഭൂമിയും കെട്ടിടത്തിന്റെ പ്ലാനും നിര്‍മാണാനുമതിയും 2023 ലാണ് പ്രവൃത്തികളുടെ കണ്‍സള്‍ട്ടന്‍സിയായി സര്‍ക്കാര്‍ നിയോഗിച്ച എഫ്.എ.സി.ടിക്ക് കൈമാറിയത്. എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി ഡി.പി.ആര്‍ തയ്ാറായക്കി ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടില്ല. പ്രവൃത്തിയുടെ ഡി.പി.ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് ഭരണാനുമതി വാങ്ങി ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കി പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് പൂര്‍ത്തീകരിച്ചു നല്‍കേണ്ട ചുമതലയാണ് എഫ്.എ.സി.ടിക്കുള്ളത്. ഇതിനായി ഫണ്ടിന്റെ മൂന്ന് ശതമാനം വിഹിതം കണ്‍സല്‍ട്ടന്‍സി ഫീസായി എഫ്.എ.സി.ടിക്ക് ലഭിക്കും. എന്നാല്‍ മുന്‍കാലങ്ങളില്‍ ചെയ്‌ത പലപ്രവൃത്തികളുടെയും തുകലഭിച്ചില്ലെന്ന് എഫ്.എ.സി.ടി അധികൃതര്‍ പറയുന്നു. കണ്‍സല്‍ട്ടന്‍സി ഫീസ് ലഭിക്കാത്തതിനാല്‍ പ്രവൃത്തികള്‍ വൈകുന്നതൊഴിവാക്കാന്‍ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് സാങ്കേതികാനുമതി വൈകിയതെന്നും എത്രയും വേഗത്തില്‍ ഡി.പി.ആര്‍ നല്‍കി അനുമതിവാങ്ങി പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയുമെന്നും എഫ്.എ.സി.ടി അധികൃതര്‍ പറഞ്ഞു. പരിസ്‌ഥിതി സൗഹൃദ ഉല്‍പ്പന്നമായ ?ാസ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് ജിപ്‌സം ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം നടത്തുക. 36 വാര്‍ഡുകളിലായി മാനന്തവാടി, പയ്യംമ്ബള്ളി വില്ലേജുകള്‍ക്ക് കീഴിലെ അരലക്ഷത്തിലധികം ജനങ്ങളാണ് മാനന്തവാടി നഗരസഭയില്‍ തിങ്ങിപാര്‍ക്കുന്നത്. നിലവിലെ നഗരസഭാ ഓഫീസ് ഇടുങ്ങിയതും ഏറെ അസൗകര്യങ്ങള്‍ നിറഞ്ഞതുമാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് നഗരസഭയിലെത്തുന്നത്. എന്നാല്‍ ഇവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നഗരസഭാ ഓഫീസിന് കഴിയുന്നില്ല.
സംസ്‌ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനന, മരണ രജിസ്‌ട്രേഷന്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൊന്നാണ് മാനന്തവാടി. ഈ കെട്ടിടത്തില്‍ നൂറിനടുത്ത് ജീവനക്കാരും, കൗണ്‍സിലര്‍മാരുമുള്‍പ്പെടെ വളയെ പ്രയാസപ്പെട്ടാണ് ഇടുങ്ങി ഇരിക്കുന്നത്. 50 പേര്‍ പങ്കെടുക്കുന്ന ഒരു യോഗം ചേരണമെങ്കില്‍ പോലും സ്വകാര്യഹാളുകള്‍ അന്വേഷിച്ച് നടക്കേണ്ട അവസ്‌ഥയാണ്.