വയനാട്ടിലെ ജനങ്ങള്‍ തന്നെ ഒരു കുടുംബാഗത്തെ പോലെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ ജനങ്ങള്‍ പൂർണപിന്തുണ നല്‍കി, ഞാൻ രാജ്യം മുഴുവൻ യാത്ര ചെയ്യുമ്ബോഴും 55 മണിക്കൂർ ഇ.ഡി.ചോദ്യം ചെയ്തപ്പോഴും 20-ലധികം കേസുകള്‍ എൻ്റെ പേരില്‍ ചാർത്തിയപ്പോളും വയനാട്ടുകാർ എന്നെ പിന്തുണച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
എൻ്റെ വീട് പോയപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു നില്‍ക്കൂ എന്ന് പറഞ്ഞു പിന്തുണച്ചു. വയനാട്ടിലെ ജനങ്ങള്‍ എനിക്ക് നല്‍കിയത് വലിയ വിജയം മാത്രമല്ല ഞാൻ കഷ്ടപ്പെട്ട കാലത്ത് നിങ്ങളുടെ സ്നേഹവും വാത്സല്യവുംകൂടെയാണ്, അതുകൊണ്ടു തന്നെ വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കുമെന്നും’, രാഹുല്‍ പറഞ്ഞു. കല്പറ്റയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .