ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടം

ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ ക്ഷീര വികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീര വികസന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ക്ഷീര കര്‍ഷര്‍ക്ക് ലഭിക്കുന്ന പാലിന്‍റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികള്‍, നശിച്ച പുല്‍കൃഷി എന്നിവയുടെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

12 ക്ഷീര കര്‍ഷകരാണ് ദുരന്ത ബാധിത മേഖലയില്‍ ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 30 ഏക്കര്‍ പുല്‍കൃഷി നശിച്ചു. 7.8 ലക്ഷം രൂപയുടെ നഷ്ടം ഇതു മൂലമുണ്ടായി. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവയ്ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തു. ഇതു വഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ദിനംപ്രതി ലഭിച്ചിരുന്ന പാല്‍ 324 ലിറ്ററില്‍ നിന്നും 123 ലിറ്ററായി കുറഞ്ഞു. പാല്‍ വിറ്റുവരവില്‍ 73939.4 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകള്‍ നശിച്ചതു മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇത്തരത്തില്‍ ആകെ 68,13,939 രൂപയുടെ നഷ്ടമാണ് മേഖലയില്‍ കണക്കാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version