മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ സഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ വേതനം ലഭിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 2023 ഏപ്രില്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വേതന ലഭിക്കുന്നതിന് ക്ഷേത്ര ഭരണാധികളുടെ സാക്ഷ്യപത്രം, ദേവസ്വം ബോര്‍ഡ് അനുവദിച്ച് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ സഹിതം മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്റ്റംബര്‍ 10 നകം നല്‍കണം. ഫോണ്‍ – 0490 2321818.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA