നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു മോഹന്‍ അധ്യക്ഷയായ പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷാ സുധാകരന്‍, വാര്‍ഡ് അംഗം സന്തോഷ് കുമാര്‍, ഡോക്ടര്‍ മെറീന ഫിലിപ്പ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബീന മാത്യു, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. എം.എ ഗായത്രി, ഗീതുമോള്‍, വി. വള്ളി, എം.ബി സവിത, ടി.പി ഷാന, അഖില എന്നിവര്‍ പങ്കെടുത്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA