വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് ജില്ലാതല മത്സരങ്ങള്‍ നടക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ എട്ടിന് സ്‌കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്ററിംഗ്, ക്വിസ്, ഉന്യാസം, പ്രസംഗം ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍ എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കുളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ ഓരോ സ്ഥാപനത്തില്‍ നിന്നും പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തിലും പങ്കെടുക്കാം. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. എട്ടാം തിയതിയാണ് സംസ്ഥാനതല മത്സരം. ഫോണ്‍ 04936 202623.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA