കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുകയും അതിന്റെ സ്വാധീനം കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്കായി അവസരം സൃഷ്ടിക്കുകയുമാണ്. നവംബർ 25നകം തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തുന്ന ഈ ന്യൂനമർദ്ദം തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (27) ജില്ലകളിലും, എറണാകുളം (28) ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കണക്കാക്കുന്നത്.
മത്സ്യബന്ധനത്തിനും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 26 മുതൽ 28 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പാടില്ല. തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സജീവമായതിനാൽ ആ മേഖലകളിലും മത്സ്യബന്ധനത്തിന് തടസമുണ്ടാകും. എന്നാൽ, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇപ്പോൾ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.